Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി നിര്യാതനായി

29 Aug 2026 09:26 IST

ENLIGHT MEDIA OMAN

Share News :

സലാല: കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശി സാലിമോൻ ചുണ്ടമലയിൽ പാപ്പു (58) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി.

സലാലയിൽ ജോലി ചെയ്യുന്ന ഭാര്യ ശാന്താമ്മയുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു അദ്ദേഹം.

അച്ഛൻ പരേതനായ പാപ്പു, അമ്മ തങ്കമ്മ. സഹോദരൻ തങ്കച്ചൻ, സഹോദരി സതി ജയകുമാർ.

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഒമാൻ എയർ വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയത്ത് സംസ്കരിക്കുമെന്ന് കൈരളി സലാല ഭാരവാഹികൾ അറിയിച്ചു.

Follow us on :

Tags:

More in Related News