Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഫ് പ്രതിഷേധ സംഗമം.

22 Mar 2026 20:30 IST

PALLIKKARA

Share News :

യുഡിഫ് പ്രതിഷേധ സംഗമം.


അരിയല്ലൂർ ബീച്ച് റോഡ് പുനർ പ്രവർത്തനം നിർത്തിവെച്ച നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

അരിയല്ലൂർ ജംഗ്ഷൻ - ബീച്ച് റോഡിന്റെ പുനർനിർമ്മാണ ജോലി നടന്നുകൊണ്ടിരിക്കെ ഇലക്ഷനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടത്തിന്റെ പേര് പറഞ്ഞ് ഇലക്ഷൻ കമ്മീഷന് പരാതി അയച്ച് റോഡിന്റെ പണി നിർത്തിവെപ്പിക്കുകയും ഒരു വശത്ത് ചില സംഘടനകളുടെ പേരിൽ വാർഡ് മെമ്പറുടെ കഴിവുകേട് എന്ന് പറഞ്ഞ് റോഡ് പണി ഉടൻ ആരംഭിക്കുക എന്ന് ബോർഡ് വയ്ക്കുകയും ചെയ്തു വികസനത്തിനെതിരെ ഇരട്ടത്താപ്പ് നയം നടത്തുന്ന വികസന വിരോധികളുടെ കപട മുഖം ജനമധ്യത്തിൽ തുറന്നുകാട്ടുന്നതിന് വേണ്ടി നടന്ന വിശദീകരണയോഗo മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിസാർ കുന്നുമ്മൽ ഉദ്‌ഘാടനം ചെയ്തു. അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ കോശി പി തോമസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇർഷാദ്, വാർഡ് മെമ്പർ കാർത്തികേയൻ രഘുനാഥ്,നിസാർ ചോനാരി സലീഷ് വി വി, ഇല്യാസ് മുനീർ, ബൈജു മാസ്റ്റർ, മനോഹരൻ കാരിയിൽ, കേശവദാസ്, ഡാനിയൽ, സുഭാഷ് കുമാർ, റഫീഖ്എന്നിവർ സംസാരിച്ചു. 

Follow us on :

More in Related News