Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 11:39 IST
Share News :
രാജിനെ ഉറക്കഗുളിക നൽകി മയക്കിയശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിചയക്കാരനായ ദേവന്റെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സെൽവറാണി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. ദേവനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാജ് സെൽവറാണിയോടൊപ്പം പുറത്തുപോയി വസ്ത്രങ്ങൾ വാങ്ങി ഭക്ഷണം കഴിച്ചശേഷം ഉറങ്ങുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം രാജിന്റെ മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നംഗംപാക്കം പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് പരിശോധനയിൽ പെട്രോളിന്റെ അംശം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ സംശയം ഉയർന്നത്.
രാജ് അടുത്തിടെ ഒരു പോക്സോ കേസിൽ ഉൾപ്പെട്ടിരുന്നുവെന്നും അതിന്റെ മാനസിക സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്നുമായിരുന്നു സെൽവറാണി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ അയൽവാസികളിൽനിന്ന് രാജും സെൽവറാണിയും സ്ഥിരമായി വഴക്കിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് സെൽവറാണിയെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം നടത്തിയതായി സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ കൊലപാതകം നടന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ വീടിന് സമീപം ബൈക്കിൽ ചുറ്റിത്തിരിയുന്ന ഒരാളെയും കണ്ടെത്തി.
ദേവനാണ് ഇയാളെന്ന് സെൽവറാണി വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. എന്നാൽ താനും ദേവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സെൽവറാണി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും ദേവനെ പിടികൂടിയാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.