Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2026 22:55 IST
Share News :
മസ്കറ്റ്: ഒമാനിലെ ഷിനാസിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ സാജൻ–ആര്യ ചന്ദ്രൻ ദമ്പതികളുടെ മകൾ ഹർമിക സാജൻ (4½ വയസ്സ്) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
ചെറുപ്രായത്തിൽ തന്നെ അസാധാരണമായ ഓർമ്മശക്തിയും വിവിധ വിഷയങ്ങളിലെ അറിവും പ്രകടിപ്പിച്ചാണ് ഹർമിക ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
ഷിനാസിലെ ഒരു സ്റ്റേഷനറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാജന്റെയും - ആര്യ ചന്ദ്രന്റെയും ഏക മകളാണ് ഹർമിക.
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് സ്വദേശിയായ ഈ കൊച്ചുമിടുക്കി മൾട്ടിപ്പിൾ സ്കിൽസ് വിഭാഗത്തിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയത്.
വിവിധ ആകൃതികൾ (Shapes), മൃഗങ്ങൾ, പക്ഷികൾ, ഇന്ദ്രിയാവയവങ്ങൾ, ശരീരഭാഗങ്ങൾ, നിറങ്ങൾ, ഇംഗ്ലീഷ് അക്ഷരങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം ആഴ്ചയിലെ ദിവസങ്ങളും വർഷത്തിലെ മാസങ്ങളും കൃത്യമായി പറയാനും ഹർമികയ്ക്ക് കഴിയും. കൂടാതെ ആരോഗ്യ കരമായ ശീലങ്ങൾ, കഥകൾ ഓർത്ത് പറയൽ, ദേശീയ ചിഹ്നങ്ങൾ തിരിച്ചറിയൽ, അറബിക് അക്കങ്ങൾ എണ്ണിപ്പറയൽ, ഇന്ത്യൻ ദേശീയപതാകയും ദേശീയ പ്രതീകങ്ങളും തിരിച്ചറിയൽ തുടങ്ങിയ നിരവധി മേഖലകളിലും ഹർമിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഏകദേശം 20-ഓളം വിഭാഗങ്ങളിലെ മികവ് വിലയിരുത്തിയ ശേഷമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ എഡിറ്റോറിയൽ ബോർഡ് ഹർമികയെ ഈ നേട്ടത്തിന് അർഹയാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക മെഡൽ, ബാഡ്ജ്, സർട്ടിഫിക്കറ്റ് എന്നിവ ഹർമികയ്ക്ക് സമ്മാനിച്ചു.
അഞ്ചുതെങ്ങ് നാല്പ്പരവട്ടത്ത് വീട്ടിൽ രാമചന്ദ്രന്റെയും രാധാമണിയുടെയും ചെറുമകളായ ഹർമികയുടെ നേട്ടം കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും പ്രവാസി സമൂഹത്തിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.
ചെറുപ്രായത്തിൽ തന്നെ നേടിയ ഈ ദേശീയ അംഗീകാരം ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഹർമികയ്ക്ക് പ്രചോദനമാകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.
ഹർമികയുടെ ഈ നേട്ടത്തിൽ കുടുംബാംഗങ്ങൾ, അധ്യാപകർ, സുഹൃത്തുക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. ചെറുപ്പത്തിൽ തന്നെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടാനായ ഹർമികയ്ക്ക് ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് എല്ലാവരും ആശംസിച്ചു.
Follow us on :
Tags:
More in Related News
Please select your location.