Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 12:35 IST
Share News :
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്.
മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിക്കുന്നതോടെ ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാകും. ഇന്ന് തന്നെ ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.
മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശികയെ തുടർന്ന് ‘സർഫാസി’ നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആന്റോ കോടതിയിൽ വാദിച്ചു. വീടുമായി തനിക്ക് നിലവിൽ ഉടമസ്ഥാവകാശ ബന്ധമില്ലെന്നും അവിടെനിന്ന് മദ്യം പിടിച്ചെടുത്തതിന് താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം.
എന്നാൽ രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആന്റോയുടെ പേരിലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി, ജല ബില്ലുകൾ ആന്റോയുടെ പേരിലാണ് വരുന്നതെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ആന്റോ ജയിലിൽ തുടരേണ്ടതില്ലെന്ന് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന നിർദേശത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
Follow us on :
Tags:
More in Related News
Please select your location.