Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

27 Sep 2026 06:15 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: ഒമാനിലെ സഹം റദ്ദയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം മൈനാഗപ്പള്ളി കുലശേഖരപുരം പറമ്പിൽ തെക്കെതിൽ വീട്ടിൽ ഗോപി ദാസൻ (62) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവാസിയായിരുന്ന ഗോപി ദാസൻ സഹം റദ്ദ പ്രദേശത്താണ് ജോലി ചെയ്തിരുന്നത്. മകൻ ഗോകുൽ റദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു.

പിതാവ്: കുമാരൻ, മാതാവ്: ദേവകി. ഭാര്യ: അനിത.

സഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മേഖലയിലെ കൈരളി പ്രവർത്തകർ അറിയിച്ചു.

Follow us on :

Tags:

More in Related News