Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച

30 May 2024 16:46 IST

Enlight News Desk

Share News :

കൊച്ചി: കൊച്ചിയില്‍ ലോട്ടറിവിൽപനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തി. 

എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് സംഭവം. കവര്‍ച്ചനടത്തിയവരിൽ മൂന്നുപേര്‍ പിടിയിലായി. നാലാംഗ സംഘം ലോട്ടറി കട നടത്തുന്നയാളെ മര്‍ദ്ദിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നുവെന്നാണ് പരാതി. പ്രതികള്‍ എറണാകുളത്ത് സ്പാ നടത്തുന്നവരെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ലൈസന്‍സ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ലോഡ്ജിലെത്തിയ അക്രമി സംഘംതോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും കവര്‍ന്നു

ശേഷം ഒളിവില്‍ പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളും അക്രമി സംഘത്തില്‍പ്പെട്ടവരും തമ്മില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. . ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു.

Follow us on :

More in Related News