Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 20:02 IST
Share News :
വൈക്കം: എതിരെ വന്ന ഓട്ടോറിക്ഷ
സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. പെരുവ വടുകുന്നപ്പുഴ നമ്പ്യാഴത്ത് വീട്ടിൽ എൻ.കെ മണിക്കുട്ടൻ (53) ആണ് മരിച്ചത്. മുളക്കുളം അമ്പലപ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം.
സ്കൂട്ടറിൽ പിറവത്തെ പണി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ പിറവം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചു. ഭാര്യ - സുജ (കുറുമുളളൂർ മംഗലത്ത് കുടുംബാംഗം).ഏക മകൻ - നിലൻ മണി കുട്ടൻ (പ്ലസ് ടു വിദ്യാർത്ഥി. പെരുവ ജി.എച്ച്.എസ്). സംസ്ക്കാരം നാളെ (മെയ് 20) ബുധനാഴ്ച പകൽ 1 ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.