Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2026 22:56 IST
Share News :
കോട്ടയം: 2025 - 26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ഹെൽത്ത് സർവീസിൽ തിമിര ശസ്ത്രക്രിയയിൽ മികച്ച നേട്ടം കൈവരിച്ച കോട്ടയം ജില്ലയിലെ ഡോക്ടർമാരെ ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ. ആദരിച്ചു. സംസ്ഥാന തലത്തിൽ തിമിര ശസ്ത്രക്രിയകളിൽ രണ്ടാം സ്ഥാനം നേടിയ ഡോ. ലിജു കുര്യാക്കോസ്, മികച്ച പ്രകടനം കാഴ്ചവെച്ച ഡോ. മാത്തൻ ഫിൻസി എലിസബത്ത് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്തോഷ് കുമാർ, കോട്ടയം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സുഷമ പി കെ എന്നിവർ പങ്കെടുത്തു. ആരോഗ്യരംഗത്ത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച ഡോക്ടർമാർക്ക് ചടങ്ങിൽ പങ്കെടുത്തവർ ആശംസകൾ നേർന്നു.
Follow us on :
Tags:
More in Related News
Please select your location.