Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം ഹൈസ്കൂൾ 99 ബാച്ച് 'ചങ്ക്സ്' ഗ്രൂപ്പ് എസ്.എസ്.എൽ.സി, പ്ലസ് ടു പ്രതിഭകളെ ആദരിച്ചു

03 Jul 2026 23:19 IST

NewsDelivery

Share News :

കുന്നമംഗലം: കുന്നമംഗലം ഹൈസ്കൂളിലെ 1999 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മയായ '99 ബാച്ച് ചങ്ക്സ്'എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

കുന്നമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശ്രീബ ഉദ്ഘാടനം ചെയ്തു. നൗഷാദ് കെ.കെ.സി അധ്യക്ഷത വഹിച്ചു.

നിധീഷ് ടി.പി., ദർശന ടീച്ചർ, വിജിത, സനൽ കുമാർ ഇ., രാജേഷ് ടി.കെ., രജീഷ് എം.ടി., നൗഷാദ് കെ.എന്നിവർ ആശംസകൾ നേർന്നു. റുബീന നന്ദി രേഖപ്പെടുത്തി.

അബൂബക്കർ സി.വി., മുഹമ്മദ്, ഷിബു, കബീർ (സ്വീകാർ), രേഷ്മ, രാജേഷ് പി.കെ., മീഡിയ കോ-ഓർഡിനേറ്റർ മുഹമ്മദ് അലി എം.കെ. കുന്നമംഗലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

99 ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

Follow us on :

More in Related News