Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2026 23:11 IST
Share News :
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 32 -ാം ചരമ വാർഷിക ദിനമായ ജൂലൈ 5 ന് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. വൈകിട്ട് 4 ന് നടക്കുന്ന സാഹിത്യ സദസ്സ് വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി കെ ജലജാമണി ഉദ്ഘാടനം ചെയ്യും. ബഷീർ മാനവികതയുടെ സമകാല വായന എന്ന വിഷയത്തിലാണ് സംവാദം. വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകളും ബഷീർ കഥാപാത്രവുമായ ഖദീജ, ഗവേഷകരായ ശ്രീലക്ഷ്മി എസ് നായർ, കെ എം സ്മിത, എഴുത്തുകാരായ കെ. ആർ സുശീലന്‍, സുധീന അൻസാദ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ തുടങ്ങിയവർ സാഹിത്യ സദസ്സിൽ പ്രസംഗിക്കും. ബഷീറിന്റെ ഓർമ്മകൾനിലനിർത്തുന്നതിനായും പുതുതലമുറയിലേക്ക് ആ കഥകളുടെ സുഗന്ധം പരത്തുന്നതിനുമായും വിവിധങ്ങളായ പരിപാടികളാണ് അഡ്വ. പി കെ ഹരികുമാർ ചെയർമാനായും ഡോ. സി എം കുസുമൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന ബഷീർ സ്മാരക ട്രസ്റ്റ് ചെയ്ത് വരുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് ഒരുക്കിയിട്ടുള്ള ബഷീർ സ്മാരക മന്ദിരവും ബഷീറിന്റെ ശിൽപവും ആർട്ട് ഗാലറിയും സന്ദർശിക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ഗവേഷണ വിദ്യാർഥികളും അടക്കം എത്തുന്നത്. ബഷീറിന്റെ 32-ാം ഓർമ്മദിനത്തിനോടനുബന്ധിച്ച് അദ്ദേഹത്തെപറ്റിയും അദ്ദേഹം നാടിന് നൽകിയ സംഭാവനകളെക്കുറിച്ചും അറിയുന്നതിന് പെരുവ കുന്നപ്പള്ളി ബാപ്പുജി സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ ബഷീർ സ്മാരക മന്ദിരം സന്ദർശിച്ചു. മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും ബഷീർ സ്മാരകത്തിലെ ആർട്ട് ഗ്യാലറി, ലൈബ്രറി,ബഷീർ പ്രതിമ എന്നിവയുടെ സവിശേഷതകളെ സംബന്ധിച്ചും വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. പാത്തുമ്മയുടെ മകളും ബഷീർ കഥാപാത്രവുമായ ഖദീജയുടെ സാന്നിധ്യം കുട്ടികൾക്ക് കൗതുകവും ആവേശവുമായി. സ്കൂൾ പ്രിൻസിപ്പാൾ മാതു തോമസ്, വൈസ് പ്രിൻസിപ്പാൾ പ്രശാന്ത്, അധ്യാപകരായ തോമസ് മാത്യു, അരുൺ രവീന്ദ്രൻ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.