Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2026 21:21 IST
Share News :
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ആറുവയസ്സുകാരൻ സ്‌കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപികയിൽനിന്ന് മുഖത്ത് അടിയേറ്റതോടെയാണ് കുട്ടി കുഴഞ്ഞുവീണതെന്ന് കുടുംബം ആരോപിച്ചു.
വിശാഖപട്ടണത്തെ വൺ ടൗൺ ഏരിയയിലുള്ള ലിറ്റിൽ ഗാർഡൻ എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ പ്രണവ് തേജയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കുട്ടിയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടീച്ചറിൽനിന്ന് അടിയേൽക്കുന്നതിന് മുന്നേ കുട്ടി കൈക്കൊണ്ട് അരുതെന്ന് കരഞ്ഞപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിനു പിന്നാലെ സ്‌കൂളിലെ സി.സി.ടി.വി. പരിശോധിച്ചതിൽനിന്നാണ് ടീച്ചർ കുട്ടിയെ ഭയപ്പെടുത്തുന്നതും കൈകൊണ്ടടിക്കുന്നതും കണ്ടത്. പേടിച്ചരണ്ട കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പേടിയും ഞെട്ടലുംമൂലമാണ് കുട്ടി കുഴഞ്ഞുവീണതെന്ന് പിതാവ് പറഞ്ഞു.
ആശുപത്രിയിലെത്തിക്കുന്നതിന് അരമണിക്കൂർ മുൻപേ കുട്ടി മരിച്ചിരുന്നുവെന്നാണ് ഡോക്ടർ വ്യക്തമാക്കിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.