Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിസ്വാർത്ഥ സേവനങ്ങളുടെ നിറസാന്നിധ്യം: നാറാത്തിന്റെ പ്രിയ നേതാവ് എൻ.വി. അബ്ദുള്ള കുട്ടി ഹാജി നിര്യാതനായി

16 Jun 2026 07:27 IST

NewsDelivery

Share News :

ഉള്ളിയേരി: നാറാത്ത് സ്വദേശിയും ഒള്ളൂർ പുത്തഞ്ചേരിയിലെ പ്രമുഖ വ്യവസായിയും സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന എൻ.വി. അബ്ദുള്ള കുട്ടി ഹാജി (78) നിര്യാതനായി.

നാറാത്ത് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും നിസ്വാർത്ഥ സേവനങ്ങളിലൂടെ സാധാരണക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന അദ്ദേഹം വിവിധ പൊതുപ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. നാറാത്ത് മഹല്ല് പ്രസിഡന്റ്, നാറാത്ത് വെസ്റ്റ് ജീലാനി മസ്ജിദ് പ്രസിഡന്റ്, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ, ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, ട്രഷറർ, ശിഹാബ് തങ്ങൾ ചാരിറ്റി ഉപദേശക സമിതി അംഗം തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

കെ.എം.സി.സി പ്രവർത്തകൻ റഫീഖ് എൻ.വി. അൽഹിലാൽ (അബുദാബി), റഷീദ് എൻ.വി. (ശിഹാബ് തങ്ങൾ ചാരിറ്റി ട്രഷറർ), സൈന ടീച്ചർ (കൂനഞ്ചേരി എൽ.പി. സ്കൂൾ), റംല കുരുന്നൻചാലിൽ എന്നിവരാണ് മക്കൾ.

അബ്ദുൾ മജീദ് കൊയിലോത്ത് (കൂനഞ്ചേരി), അബ്ദുൾ ലത്തീഫ് കെ.സി. (ദുബൈ), സുഹറ പറമ്പത്ത് (അബുദാബി), മുംതാസ് പി.സി. (നാറാത്ത് വെസ്റ്റ്) എന്നിവർ മരുമക്കളാണ്.

പരേതനായ എൻ.വി. ആമദ് ഹാജി, ബീരാൻ കോയ എന്നിവർ സഹോദരങ്ങളും ഖദീജ വെളുത്താടത്ത് സഹോദരിയുമാണ്.

Follow us on :

More in Related News