Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ദിനാഘോഷം: വാഹന അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ഒമാൻ പോലീസ്

01 Nov 2026 19:59 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പോലീസ്. 2026 നവംബർ 1 മുതൽ 30 വരെയാണ് വാഹന അലങ്കാരങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ബാധകമാകുക.

വാഹനങ്ങളിൽ പതിക്കുന്ന സ്റ്റിക്കറുകളും മറ്റ് അലങ്കാരങ്ങളും സുരക്ഷിതമായി ഉറപ്പിച്ചിരിക്കണം. ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ലെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ മുൻവശത്തെ ചില്ലുകൾ, വശങ്ങളിലെ ചില്ലുകൾ, ബോണറ്റ് എന്നിവിടങ്ങളിൽ സ്റ്റിക്കറുകളോ മറ്റ് അലങ്കാരങ്ങളോ പതിക്കാൻ പാടില്ല. കിരീടം, ഖൻജർ (ഒമാന്റെ പരമ്പരാഗത കഠാര) എന്നിവയുടെ ചിത്രങ്ങളോ രൂപങ്ങളോ ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾക്കും നിരോധനമുണ്ട്.

വാഹനത്തിന്റെ യഥാർഥ നിറത്തിലോ രൂപത്തിലോ മാറ്റം വരുത്തുന്ന തരത്തിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ല. വാഹനത്തിന്റെ സുരക്ഷയെയും റോഡിലെ സുരക്ഷിതമായ സഞ്ചാരത്തെയും ബാധിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങളും ഒഴിവാക്കണം.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുമ്പോൾ രാജ്യത്തെ നിയമങ്ങളും റോഡ് സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് വാഹന ഉടമകളോട് അഭ്യർഥിച്ചു.

Follow us on :

More in Related News