Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോപ്പ് കാൻസർ & പാലിയേറ്റീവ് സൊസൈറ്റിക്ക് എഴുമാന്തുരുത്തിൽ തുടക്കമായി

01 Nov 2026 20:21 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഹോപ്പ് കാൻസർ & പാലിയേറ്റീവ് സൊസൈറ്റിക്ക് എഴുമാന്തുരുത്തിൽ തുടക്കമായി

ഹോപ്പ് കാൻസർ & പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. സാം ക്രിസ്റ്റി മാമൻ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ക്ലിനിക്കൽ സയന്റിസ്റ്റും ഓങ്കോളജി ഗവേഷകനുമായ ഡോ. ബോബി ജോസഫ് കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു. കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. പ്രശാന്ത് സ്വാഗതം ആശംസിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കാത്തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നോബി മുണ്ടയ്ക്കൻ, പഞ്ചായത്ത് മെമ്പർമാരായ ടി.സി. വിനോദ്, പി.ഡി. ബാബു, പൗളി ജോർജ്, സിറിയക്ക് ജോർജ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. സുനിൽ, പി.യു. വാവ, ജലജ കനകാംബരൻ, ഐ.എൻ.സി. ബൂത്ത് പ്രസിഡന്റ് വി.പി. സാബു, അഡ്വ. സി.ആർ. ശിവദാസൻ പിള്ള, സി.ജെ. റോയ്‌മോൻ എന്നിവർ ആശംസകൾ നേർന്നു.

ആതിര കെ.പി. കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. തുടർന്ന് സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയായ ഡോ. ബോബി ജോസഫ് ഓഫീസ് കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News