Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 19:41 IST
Share News :
മസ്‌കറ്റ്: റോയൽ ഒമാൻ പോലീസിന്റെ (ROP) ചില സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുകൾ നിശ്ചയിച്ചു. വിരലടയാള സാക്ഷ്യപ്പെടുത്തലിന് അഞ്ച് ഒമാനി റിയാലും ഒമാനി പൗരന്മാർക്കുള്ള ക്രിമിനൽ കുറ്റങ്ങളില്ലെന്ന സർട്ടിഫിക്കറ്റിന് മൂന്ന് റിയാലും വിദേശികൾക്കുള്ള ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റിന് 20 റിയാലുമാണ് പുതിയ നിരക്ക്.
2026 ഒക്ടോബർ 28-ന് റോയൽ ഒമാൻ പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷുറൈഖി പുറപ്പെടുവിച്ച 157/2026-ാം നമ്പർ തീരുമാനത്തിലാണ് പുതിയ നിരക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
2016-ലെ 67/2016-ാം നമ്പർ തീരുമാനത്തിലെ സേവന നിരക്കുകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ തീരുമാനപ്രകാരം പത്ത് വിരലുകളുടെയും വിരലടയാള സാക്ഷ്യപ്പെടുത്തലിന് അഞ്ച് റിയാലാണ് ഈടാക്കുക. ഒമാനി പൗരന്മാർക്ക് ക്രിമിനൽ കുറ്റങ്ങളില്ലെന്ന സർട്ടിഫിക്കറ്റ് (Non-Conviction Certificate) ലഭിക്കുന്നതിന് മൂന്ന് റിയാലും വിദേശികൾക്ക് നല്ല പെരുമാറ്റവും സ്വഭാവവും സാക്ഷ്യപ്പെടുത്തുന്ന ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ് (Good Conduct Certificate / Police Clearance Certificate) ലഭിക്കുന്നതിന് 20 റിയാലുമാണ് ഫീസ്.
സർട്ടിഫിക്കറ്റ് സേവനങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിനും സുരക്ഷാ രേഖകൾ നൽകുന്നതിനുള്ള നടപടികൾ ഔദ്യോഗികമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അടുത്ത ദിവസം മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഒമാനിൽ ജോലി ചെയ്യുന്നവർക്കും വിദേശത്തേക്ക് തൊഴിൽ, പഠനം, കുടിയേറ്റം തുടങ്ങിയ ആവശ്യങ്ങൾക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നവർക്കും ഈ മാറ്റം ഏറെ പ്രാധാന്യമുള്ളതാണ്.
Follow us on :
Tags:
More in Related News
Please select your location.