Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ. എസ്. എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി

01 Nov 2026 20:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: എൻ. എസ്. എസ്

കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി

വൈക്കം: 350-ാം നമ്പർ പുഴിക്കോൻ NSS കരയോഗത്തിന്റെയും 2200-ാം നമ്പർ പൂർണ്ണശ്രീ വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിനും വൈക്കം താലൂക്ക് NSS യൂണിയൻ ചെയർമാനും NSS ഡയറക്ടർ ബോർഡ് അംഗവുമായ ശ്രീ. പി.ജി.എം. നായർക്കും സ്വീകരണം നൽകി.

കരയോഗം പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സുരേഷ് കുമാർ മുണ്ടയ്ക്കൽ സ്വാഗതം ആശംസിച്ചു. വനിതാ സമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജയലക്ഷ്മി, കീഴൂർ രവീന്ദ്രൻ നായർ, ഹരികുമാർ, ശിവകൃപ രാജശേഖരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.

വനിതാ സമാജം സെക്രട്ടറി അമ്പിളി അരുൺ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News