Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2026 23:48 IST
Share News :
തലയോലപ്പറമ്പ്: ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി മുന്നേ പോയ ബൈക്കിലിടിച്ച ശേഷം എതിരെ വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രികരായ
വടകര ആഞ്ഞിലിക്കൽ അൻസാർ, സഹോദരൻ മുഹമ്മദ് എന്നിവരെ
പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിക്കാട്ട് മുക്ക് - കാത്തിരമറ്റം റോഡിൽ വടകര അമ്മംകുന്ന് വളവിൽ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. എറണാകുളം ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് ലോഡുമായി വരികയായിരുന്നു ലോറി. ഇറക്കം ഇറങ്ങി വരുന്നതിനിടെ വെട്ടിച്ച് നിയന്ത്രണം വിട്ട ലോറി മുന്നേ പോയ ബൈക്കിൽ ഇടിച്ച ശേഷം തലയോലപ്പറമ്പിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം ഭാഗീകമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് സർവ്വീസ് നിലച്ചതിനെ തുടർന്ന് ഇതിലെ യാത്രക്കാർ മറ്റ് ബസുകളിൽ കയറിയാണ് യാത്ര തുടർന്നത്. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ 20 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.