Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2026 22:10 IST
Share News :
പേരാമ്പ്ര:കേരളത്തിൽ തൊഴിലാളി താല്പര്യം ബലി കൊടുത്ത ഇടതു സർക്കാരിനെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാവണം വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് ഫലമെന്നു മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. ടി. ഇസ്മായിൽ പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ:ഫാത്തിമ തഹ് ലിയ പേരാമ്പ്രയിൽ ജയിച്ചു വരേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യ ട്രേഡ് യൂണിയൻ (യു.ഡി.ടി.എഫ്) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജു പൊൻപാറ അധ്യക്ഷനായി.ഐ എൻ ടി യു സി
സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി.ആർ.കെ മുനീർ, എം കെ സി. കുട്യാലി, മൂസ കോത്തമ്പ്ര, സി പി കുഞ്ഞമ്മദ്, സി കെ ബാലൻ, പി കെ റഹീം, ചന്ദ്രൻ കല്ലൂർ, പി രാജീവൻ, കുന്നത്ത് അസീസ്, മുജീബ് കോമത്ത്, റാഫി കക്കാട്, കെ.ടി കുഞ്ഞമ്മത്,എ.വി സക്കീന, സൗമ്യ വിജയൻ, എം.കെ ജമീല, ഗിരിജ ശശി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.