Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വീറ്റ് മേലടി ട്രസ്റ്റ് ഉദ്ഘാടനം മാർച്ച് 27 ന് മേപ്പയ്യൂരിൽ നടക്കും.

26 Mar 2026 22:04 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:  1982 മുതൽ മേലടി ഉപജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന,പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും,സ്കോളർഷിപ്പുകളും നൽകി വരുന്ന മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി ഇനി മുതൽ മേലടി ഉപജില്ലയിലെ മുഴുവൻ

അധ്യാപകരെയും ഉൾപ്പെടുത്തി സ്വീറ്റ് മേലടി

(സ്റ്റുഡൻ്റ്സ് വെൽഫയർ എഡ്യുക്കേഷണൽ എംപവറിംഗ് ട്രസ്റ്റ്)എന്ന പേരിൽ ട്രസ്റ്റായി അറിയപ്പെടും.

മാർച്ച് 27 ന് 2 മണിക്ക് മേപ്പയ്യൂർ ടി.കെ

കൺവെൻഷൻ സെൻ്ററിൽ വെച്ച്

എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് ചെയർമാൻ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.അധ്യാപക സംഗമവും,

യാത്രയയപ്പും, അനുമോദന സദസ്സും ഇതോടൊപ്പം നടക്കും.കോഴിക്കോട് ഡി.ഡി.ഇ ടി.അസീസ്. മുഖ്യാതിഥിയാവും.  യാത്രയയപ്പ് സമ്മേളനം പ്രശസ്ത കവി എം.എം. സചീന്ദ്രനും, അനുമോദന സദസ്സ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു.കെ.അബ്ദുൾ നാസറും ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് ലോഗോ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് പ്രകാശനം ചെയ്യും.

Follow us on :

Tags:

More in Related News