Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2026 17:12 IST
Share News :
തലയോലപ്പറമ്പ്: ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രീയ വികൃതമാക്കി ഭരണഘടനയെ പോലും അട്ടിമറിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഈ വിഷയം ഉന്നയിച്ചു കൊണ്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പി.ഡി പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പി.ഡി.പി കേന്ദ്ര കമ്മറ്റി അംഗം എം.എസ് നൗഷാദ് മാർച്ച്
ഉദ്ഘാടനം ചെയ്തു. സമരത്തിൽ പങ്കെടുത്ത് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവ് , മുഖ്യമന്ത്രിമാർ , എം.പിമാർ, സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവരെ പോലീസ് വേഷം അണിഞ്ഞ സംഘപരിവാർ, ആർ എസ് എസ് ഗുണ്ടകൾ അതി മൃഗീയമായി മർദ്ദിക്കുന്ന കാഴ്ച്ച ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, ഗ്യാനേഷ് കുമാറിനെ പുറത്താക്കുകയോ രാജി വെയ്ക്കുകയോ ചെയ്യുന്നതുവരെ ഈ സമരം മുമ്പോട്ടു പോകുമെന്നും അതിന് പി.ഡി.പി യുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാവുമെന്നും എം.എസ് നൗഷാദ് അഭിപ്രായപ്പെട്ടു. പി.ഡി.പി ജില്ലാ പ്രസിഡന്റ് നിഷാദ് നടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. എ അക്ബർ , ഓ.എ.സക്കരിയ, ,പി.കെ അൻസിം, അൻസർ ഷാ, സക്കീർ കളത്തിൽ, നൗഫൽ കീഴേടം, സഫറുള്ള ഖാൻ , അബ്ദുൽ സലിം, ഷിഹാബ് തിരുവാതുക്കൽ, ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.