Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊട്ടക്കിണറ്റിൽ വീണ പശുവിനെ ജെസിബി എത്തിച്ച് ഒരു വശത്തെ മണ്ണ് നീക്കം ചെയ്ത് ഒടുവിൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

05 Jun 2026 23:01 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അയൽപക്കത്തെ പുരയിടത്തിൽ പുല്ല് തിന്നാൻ വിട്ട പശു വെള്ളം നിറഞ്ഞ പൊട്ടക്കിണറ്റിൽ അകപ്പെട്ടു. തലയോലപ്പറമ്പ് നീർപ്പാറയിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കോട്ടപ്പുറത്ത് ആനന്ദവല്ലിയുടെ നാല് വയസ്സുള്ള പശുവാണ് ചുറ്റു കെട്ടില്ലാതെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പൊട്ടക്കിണറ്റിൽ വീണത്. പശുവിനെ കാണാതായതോടെ വീട്ടുകാർ തിരഞ്ഞപ്പോഴാണ് കിണറ്റിൽ വീണ കാര്യം അറിയുന്നത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും ആദ്യം രക്ഷപ്പെടുത്താൻ കഴിയാതെ വന്നതോടെ പിന്നീട് ജെസിബി എത്തിച്ച് കിണറിൻ്റെ ഒരു വശത്തെ മണ്ണിടിച്ച് നിരപ്പാക്കിയ ശേഷം ഫയർഫോഴ്സ് അംഗങ്ങൾ കിണറ്റിൽ ഇറങ്ങി ബെൽറ്റ് റാമ്പ് ഉപയോഗിച്ച് ജെസിബിയുടെ സഹായത്തോടെ കിണറ്റിൽ നിന്നും പശുവിനെ ഉയർത്തി കരക്കെത്തിക്കുകയായിരുന്നു. വീഴ്ച്ചയിൽ പരിക്കേറ്റ പശുവിനെ വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ച് ആവശ്യമായ മരുന്ന് നൽകി.

Follow us on :

More in Related News