Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2026 22:46 IST
Share News :
വള്ളിക്കുന്ന് : പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് ചാലിപ്പാടത്ത് തീപിടിത്തം.ഇന്ന് രാത്രി 8:15നാണ് ഉണങ്ങിയ പുല്ലുകൾക്കും മറ്റും തീപ്പിടിച്ചത്. പ്രദേശവാസികളുടെ സന്ദർഭോചിതമായ ഇടപെടലാണ് വലിയ തീപിടുത്തത്തിൽ നിന്നും രക്ഷയായത്.
താനൂർ ഫയർ സ്റ്റേഷൻ സീനിയർ ഫയർ& റെസ്‌ക്യു ഓഫീസർ സജീമിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും പ്രദേശവാസികളും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗം തറോൽ കൃഷ്ണകുമാർ, വാർഡ് അംഗം അജയലാൽ. കെ.വി, മുൻ അംഗം വി.ശ്രീനാഥ് എന്നിവർ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി. തീപിടുത്തം നടന്ന പ്രദേശം മയക്കു മരുന്ന് വിതരണ കേന്ദ്രം ആണെന്ന് നാട്ടുകാരുടെയിടയിൽ സംസാരവിഷയമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.