Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ ആശുപത്രികളിലെ ചൂഷണം അവസാനിപ്പിക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കണം.

17 Aug 2026 20:18 IST

R mohandas

Share News :

ചാത്തന്നൂർ: സ്വകാര്യ ആശുപത്രികളിലെ ചൂഷണം അവസാനിപ്പിക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കണം.

      രോഗികളും പൊതുജനങ്ങളും ആരോഗ്യ സംരക്ഷണത്തിനും , ചികിത്സകൾക്കും വേണ്ടി പൊതു ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതു പോലെ തന്നെ സ്വകാര്യ ഹോസ്പിറ്റലുകളേയും ആശ്രയിക്കുന്നുണ്ട്. എന്നാൽ ജില്ലയിലെ ചെറുതും വലുതുമായ പല സ്വകാര്യ ഹോസ്പിറ്റലുകളും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് രോഗികളെ പിഴിയുന്നത്. 

      ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനായി രാജ്യത്തെ എല്ലാ സർക്കാർ ,സ്വകാര്യ മേഖലകളിലെ എല്ലാത്തരം ചികിത്സാ സ്ഥാപനങ്ങളുടേയും നിലവാരം ഉറപ്പു വരുത്തുന്നതിനും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായി കൊണ്ടുവന്ന നിയമ നിർമ്മാണമാണ് *ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് .* കേന്ദ്രസർക്കാർ 2010-ൽ പാസ്സാക്കിയ ഈ നിയമത്തിന്റെ ചുവട് പിടിച്ച് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലക്കും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലും 2018-ൽ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. അതു പ്രകാരം അലോപ്പതി, ആയൂർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി, യോഗ, പ്രകൃതി ചികിത്സ തുടങ്ങി എല്ലാ അംഗീകൃത ചികിത്സകളും, ഒറ്റക്ക് പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരുടെ ക്ലിനിക്കുകൾ, ചെറിയ ഡിസ്പൻസറികൾ, മൾട്ടിപ്പെഷ്യാലിറ്റി / സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ ക്ലിനിക്കൽ ലബോറട്ടറികൾ ഫിസിയോ തെറാപ്പി യൂണിറ്റുകൾ എല്ലാം തന്നെ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. ഈ നിയമപ്രകാരം ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, ശുചിത്വം, ഡോക്ടർമാരുടേയും, ജീവനക്കാരുടേയും എണ്ണവും യോഗ്യതയും സർക്കാർ നിശ്ചയിച്ച മിനിമം മാനദണ്ഡങ്ങൾ പാലിക്കണമെന്നും ചികിത്സാ നിരക്കുകളിലെ സുതാര്യത, ഓരോ ചികിത്സക്കും പരിശോധനക്കും ഈടാക്കുന്ന ഫീസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും അടിയന്തിരഘട്ടങ്ങളിലോ, അപകടങ്ങളിലോ എത്തുന്ന രോഗികൾക്ക് ചികിത്സ നല്കി ജീവൻ രക്ഷിക്കാനും അവരുടെ നില സുരക്ഷിതമാക്കാനും ഈ ആക്ട് പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നും ഈ ആക്ടിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ 2018 ഫെബ്രുവരിയിൽ *ദി കേരളാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്സ്,2018* പാസ്സാക്കി ഘട്ടംഘട്ടമായിപ്രാവർത്തികമാക്കാനാണുദ്ദേശിച്ചതെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഈ ആക്ട് പ്രകാരം ഹോസ്പിറ്റലുകളെ കിടക്കകളുടെ എണ്ണത്തയും, അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടേയും അടിസ്ഥാനത്തിൽ പല തലങ്ങളിലായി തിരിച്ച് ഓരോ കാറ്റഗറിക്കും മാനദണ്ഡങ്ങൾ അനുസരിച്ച് അനുയോജ്യമായ മിനിമം സ്റ്റാൻഡേർടുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലും ചെറുതും വലുതുമായ സ്വകാര്യ ഹോസ്പിറ്റലുകൾ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി രോഗികളെ ചൂഷണം ചെയ്യുന്നു. ഇതിന് ശാശ്വത പരിഹാരം കാണാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് കൃത്യമായി നടപ്പാക്കണമെന്ന് കേരളാ സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസ്സിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലുവാതുക്കൽ അജയകുമാർ ആവശ്യപ്പെട്ടു.

Follow us on :

More in Related News