Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 20:22 IST
Share News :
കടുത്തുരുത്തി: സഹകരണവകുപ്പ് അംഗസമാശ്വാസനിധി ധനസഹായവിതരണം ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 19 (ബുധൻ) രാവിലെ 11.30ന് കോട്ടയം സാഹിത്യ പ്രവർത്തകസംഘം ഹാളിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എം.എൽ.എ ധനസഹായവിതരണം നിർവഹിക്കും. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന കാർഷിക വികസനബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽസൺ മാത്യൂസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ കെ.എം. രാധാകൃഷ്ണൻ, അഡ്വ. പി. സതീഷ്ചന്ദ്രൻ നായർ, ടി.സി. വിനോദ്, ജോൺസൺ പുളിക്കീൽ, ജെയിംസ് വർഗീസ്, ജി. ഗോപകുമാർ, സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ജോയിന്റ് രജിസ്ട്രാർ എം. രജിത എന്നിവർ പ്രസംഗിക്കും.
ഗുരുതരരോഗങ്ങൾ ബാധിച്ച, ശയ്യാവലംബരായ പ്രാഥമിക സഹകരണസംഘങ്ങളിലെ അംഗങ്ങൾക്ക് അൻപതിനായിരം രൂപവരെ സഹായമായി അനുവദിക്കുന്നതാണ് സഹകരണവകുപ്പിന്റെ അംഗ സമാശ്വാസ പദ്ധതി. കോട്ടയം ജില്ലയിൽ 118 ഗുണഭോക്താക്കൾക്ക് 26,10,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.