Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു

17 Aug 2026 20:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികളിൽ 2025-26 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള ധനസഹായത്തിന് ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചുമണിവരെ ജില്ലാ ഓഫീസ് വഴി അപേക്ഷിക്കാം.

എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എഴുപത്തിയഞ്ചോ അതിൽ കൂടുതലോ പോയിന്റ് നേടിയവർക്കും പ്ലസ്ടൂ/വി.എച്ച.എസ്.ഇ അവസാന വർഷ പരീക്ഷയിൽ 85ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഇളവ്. അപേക്ഷാ ഫോമിന് www.agriworkersfund.org  സന്ദർശിക്കുക.വിശദവിവരങ്ങൾക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ 0481- 2585604.


Follow us on :

More in Related News