Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ എയിംസ് കിനാലൂരിൽ സ്ഥാപിക്കണം; സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

05 Aug 2026 12:00 IST

NewsDelivery

Share News :

കോഴിക്കോട്: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ കിനാലൂർ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും, കേന്ദ്ര സർക്കാർ എയിംസ് അനുവദിക്കുന്നതിൽ കാലതാമസം വരുത്താതെ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു.

കേരള സർക്കാർ എയിംസ് പദ്ധതിക്കായി ഏറ്റവും കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത് കിനാലൂരിലാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 200 ഏക്കർ ഭൂമി കണ്ടെത്തി കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി നിർദ്ദേശം സമർപ്പിച്ച ഏക സ്ഥലമാണ് കിനാലൂർ. ഇതിൽ 150 ഏക്കർ കെ.എസ്.ഐ.ഡി.സി.യുടെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും, ഭാവി വികസനത്തിനായി 250 ഏക്കർ വരെ അധിക ഭൂമി ലഭ്യമാക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.

കിനാലൂരിൽ സാധ്യതാപഠനം (Feasibility Study) നടത്താൻ നിർദേശം നൽകിയിട്ടുള്ളതും, പദ്ധതിയുടെ പ്രാധാന്യം സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചതും ഈ പ്രദേശത്തിന്റെ സാധ്യതകൾക്ക് കൂടുതൽ കരുത്തേകുന്നതാണെന്ന് ചേംബർ ചൂണ്ടിക്കാട്ടി.

ഭൂമിയുടെ ലഭ്യത, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, റോഡ്–റെയിൽ–വിമാന ഗതാഗത ബന്ധം, സമീപത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവ കിനാലൂരിനെ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ കേന്ദ്രമാക്കുന്നുവെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഇത്തരം അനുകൂല സാഹചര്യങ്ങൾ മറ്റൊരു സ്ഥലത്തില്ലാത്തതിനാൽ, കിനാലൂരിൽ തന്നെ എയിംസ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും പിന്തുണ അഭ്യർഥിച്ച കാലിക്കറ്റ് ചേംബർ, എയിംസ് കിനാലൂരിൽ യാഥാർഥ്യമാക്കുന്നതിനായി വിവിധ ജനകീയ പരിപാടികൾക്ക് ഉടൻ നേതൃത്വം നൽകുമെന്നും അറിയിച്ചു.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, സെക്രട്ടറി ബോബിഷ് കുന്നത്ത്, ഷാനവാസ് പി.എം., സുബൈർ കൊളക്കാടൻ, അർഷാദ് ആദിരാജ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News