Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 11:30 IST
Share News :
കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ച പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ടിൻ്റെ ഉദ്ഘാടനം ഗായിക സിത്താര കൃഷ്ണകുമാർ നിർവ്വഹിക്കുന്നു.
കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ട്കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. പ്രസവവേളയിൽ ഗർഭിണികൾക്ക് സുരക്ഷയ്ക്കൊപ്പം മാനസിക പിന്തുണയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ബർത്ത് സ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ ക്രിയേറ്റർ ഐശ്വര്യ (തനി മലയാളി) ചടങ്ങിൽ വിശിഷ്ടാതിഥിയായി.
പ്രസവവേദന ആരംഭിക്കുന്നത് മുതൽ കുഞ്ഞിന്റെ ജനനവും തുടർന്നുള്ള പരിചരണവും ഒരേ മുറിയിൽ തന്നെസാധ്യമാകുന്ന രീതിയിലാണ് സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി മുറിക്ക് പകരം വീട്ടിലെ കിടപ്പുമുറിക്ക് സമാനമായ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രസവവേളയിൽ ഗർഭിണിക്ക് മാനസിക പിന്തുണ നൽകുന്നതിനായി ഭർത്താവിനോ പ്രിയപ്പെട്ടവർക്കോ മുറിക്കുള്ളിൽ സാന്നിധ്യം അനുവദിക്കുന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. പ്രസവവേദന ലഘൂകരിക്കുന്നതിനുള്ള എപ്പിഡ്യൂറൽ അനൽജീസിയ ഉൾപ്പെടെയുള്ള നൂതന ചികിത്സാ സംവിധാനങ്ങളും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിരീക്ഷിക്കുന്ന ആധുനിക മോണിറ്ററിംഗ് സംവിധാനങ്ങളും സ്യൂട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രസവസമയത്തെ സ്ത്രീകളുടെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ പരമാവധി കുറച്ച് മികച്ച പരിചരണം ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നാസർ ടി പറഞ്ഞു.
രോഗീപരിചരണ രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് കോഴിക്കോട് ആസ്റ്റർ മിംസിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനൊപ്പം രോഗികളുടെ താൽപര്യം മുൻനിർത്തിയുള്ള കൂടുതൽ ആരോഗ്യപദ്ധതികൾക്ക് തുടക്കമിടുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ ഹോൾടൈം ഡയറക്ടർ ഡോ. പി.എം. ഹംസ, സി.എം.എസ് ഡോ. എബ്രഹാം മാമൻ, സീനിയർ കൺസൾട്ടന്റുമാർ, കൺസൾട്ടന്റുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കോഴിക്കോട് Aster MIMSൽ എന്താണ് പുതുതായി ആരംഭിച്ചത്?
അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ട് ആണ് ആരംഭിച്ചത്.
ബർത്ത് സ്യൂട്ടിന്റെ പ്രധാന പ്രത്യേകത എന്താണ്?
പ്രസവവേദന ആരംഭിക്കുന്നത് മുതൽ കുഞ്ഞിന്റെ ജനനവും തുടർന്നുള്ള പരിചരണവും ഒരേ മുറിയിൽനടത്താൻ കഴിയുന്ന രീതിയിലാണ് സ്യൂട്ട് ഒരുക്കിയിരിക്കുന്നത്.
പ്രസവസമയത്ത് ഭർത്താവിന് കൂടെ നിൽക്കാമോ?
അതെ. ഗർഭിണിയുടെ മാനസിക പിന്തുണയ്ക്കായി ഭർത്താവിനോ പ്രിയപ്പെട്ടവർക്കോ മുറിക്കുള്ളിൽ സാന്നിധ്യം അനുവദിക്കുന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.
ബർത്ത് സ്യൂട്ടിൽ മെഡിക്കൽ സൗകര്യങ്ങളുണ്ടോ?
ഉണ്ട്. പ്രസവവേദന ലഘൂകരിക്കുന്നതിനുള്ള എപ്പിഡ്യൂറൽ അനൽജീസിയ ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിരീക്ഷിക്കുന്ന ആധുനിക മോണിറ്ററിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ബർത്ത് സ്യൂട്ടിന്റെ അന്തരീക്ഷം എങ്ങനെയാണ്?
പരമ്പരാഗത പ്രസവമുറികളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലെ കിടപ്പുമുറിക്ക് സമാനമായ ശാന്തവും സൗകര്യപ്രദവുമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.
ബർത്ത് സ്യൂട്ട് ഉദ്ഘാടനം ചെയ്തത് ആര്?
പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ആണ് പുതിയ ബർത്ത് സ്യൂട്ട് ഉദ്ഘാടനം ചെയ്തത്. ഡിജിറ്റൽ ക്രിയേറ്റർ ഐശ്വര്യ (തനി മലയാളി) ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പുതിയ സംവിധാനം ആരംഭിച്ചതിന്റെ ലക്ഷ്യം എന്താണ്?
പ്രസവവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും സുരക്ഷിതവും മികച്ചതുമായ പ്രസവ പരിചരണം നൽകുകയുമാണ് ലക്ഷ്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Aouther- Afsal Konikkal
Source- Official Press Release, Aster Mims
Aster MIMS Kozhikode, Aster MIMS birth suite, premium birth companion labour suite, maternity care Kozhikode, labour suite Kerala, childbirth care Kozhikode, Aster MIMS maternity,
Follow us on :
Tags:
More in Related News
Please select your location.