Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 15:24 IST
Share News :
കോഴിക്കോട്: കുട്ടികളിലെ വളർച്ചാ കാലതാമസം നേരത്തെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടൽ ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തു.
സംസാരം, ചലനശേഷി, ബുദ്ധിവികാസം, സാമൂഹിക-വൈകാരിക വളർച്ച എന്നിവയിലെ കാലതാമസം നേരത്തെ കണ്ടെത്തുന്നത് കുട്ടികളുടെ ഭാവി വളർച്ചയ്ക്ക് നിർണായകമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് പരിശോധനകൾ നടത്തുകയും അധ്യാപകരും മാതാപിതാക്കളും ആരോഗ്യപ്രവർത്തകരും ചേർന്ന് കുട്ടികളുടെ വളർച്ച നിരീക്ഷിക്കണമെന്നും യോഗം നിർദേശിച്ചു.
അമിത സ്ക്രീൻ ഉപയോഗം, പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് എന്നിവ വളർച്ചാ കാലതാമസത്തിന് കാരണമാകാമെന്ന് യോഗം വിലയിരുത്തി. കളിയിലൂടെയുള്ള പഠനവും കുട്ടികളോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നതും അവരുടെ സമഗ്രവികസനത്തിന് സഹായകരമാണെന്നും കമ്മിറ്റി വ്യക്തമാക്കി.
സമയബന്ധിതമായ ഇടപെടലും കുടുംബം, അധ്യാപകർ, ആരോഗ്യവിദഗ്ധർ എന്നിവരുടെ കൂട്ടായ പ്രവർത്തനവും കുട്ടികൾക്ക് അവരുടെ പൂർണ കഴിവുകൾ കൈവരിക്കാൻ സഹായിക്കുമെന്ന് യോഗം സമാപനത്തിൽ അഭിപ്രായപ്പെട്ടു.
റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.