Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 21:21 IST
Share News :
കടുത്തുരുത്തി : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യു, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും.അനധികൃത വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍,പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും.
അളവുകളും തൂക്കങ്ങളും കൃത്യമാണെന്ന് സ്ഥിരീകരിക്കുന്നതിനും ജാഗ്രതാ സംവിധാനമുണ്ടാകും.
സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ തട്ടുകടകളില്‍ വരെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാര്‍ സമയബന്ധിതമായി നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
പൊതുവിപണിയിലെ ഭക്ഷ്യ സാധനങ്ങളുടെ വില, ഗുണമേന്മ, അളവ് എന്നിവ ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് തുടര്‍ നടപടികളെടുക്കുന്നതിനുമായി ജില്ല, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ
*ജില്ലാ തല കണ്‍ട്രോള്‍ റൂം*
9188527319 - ജില്ലാ സപ്ലൈ ഓഫീസർ
8281698051- ഡെപ്യൂട്ടി കൺട്രോളർ ,ലീഗൽ മെട്രോളജി
8943346185 - അസിസ്റ്റന്റ് കമ്മീഷണർ ,ഫുഡ് സേഫ്റ്റി
*താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍*
_കോട്ടയം_*
താലൂക്ക് സപ്ലൈ ഓഫീസർ -9188527359
ലീഗൽ മെട്രോളജി അസിസ്റ്റന്‍റ് കൺട്രോളർ-8281698045
ഫുഡ് സേഫ്റ്റി ഓഫീസർ-8943346586
_ചങ്ങനാശേരി_*
താലൂക്ക് സപ്ലൈ ഓഫീസർ-9188527358
ലീഗൽ മെട്രോളജി ഇന്‍സ്പെക്ടര്‍-8281698047
ഭക്ഷ്യ സുരക്ഷ ഓഫീസർ -8943346587
_മീനച്ചിൽ_*
താലൂക്ക് സപ്ലൈ ഓഫീസർ-9188527360
ലീഗൽ മെട്രോളജി ഇന്‍സ്പെക്ടര്‍-8281698049
ഭക്ഷ്യ സുരക്ഷ ഓഫീസർ-8943346543
_കാഞ്ഞിരപ്പള്ളി_*
താലൂക്ക് സപ്ലൈ ഓഫീസർ-9188527361
ലീഗൽ മെട്രോളജി ഇന്‍സ്പെക്ടര്‍-8281698050
ഭക്ഷ്യ സുരക്ഷ ഓഫീസർ-8943346541
_വൈക്കം_*
താലൂക്ക് സപ്ലൈ ഓഫീസർ-9188527362
ഇൻസ്‌പെക്ടർ, ലീഗൽ മെട്രോളജി-8281698048
ഫുഡ് സേഫ്റ്റി ഓഫീസർ-7593873316
Follow us on :
Tags:
More in Related News
Please select your location.