Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെത്ത് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു;സംഭവം കഞ്ഞിക്കടയിൽ കയറി കഞ്ഞി കുടിക്കുന്നതിനിടെ.

22 Feb 2026 16:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ജോലിക്കിടെ കഞ്ഞിക്കടയിൽ കഞ്ഞി കുടിക്കാൻ കയറിയ ചെത്ത് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് വടയാർ തുരുത്തിക്ഷേത്രത്തിന് സമീപം പൈനാമി റ്റത്തിൽ പി.ബി വേണുക്കുട്ടൻ (59) ആണ് മരിച്ചത്. കോരിക്കൽ ഷാപ്പിലെ കള്ള്ചെത്ത് തൊഴിലാളിയാണ്. തലയോലപ്പറമ്പ് പള്ളിക്കവലയിൽ ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. പള്ളിക്കവലയ്ക്ക് സമീപമുള്ള കടയിൽ കയറി കഞ്ഞി ഓർഡർ ചെയ്ത ശേഷം ഇരിക്കുന്നതിനിടെ ഡെസ്ക്കിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News