Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാരിപ്പള്ളി പി എച്ച് സി യിലെ മെഡിക്കൽ ഓഫീസറുടേയും ഡോക്ടർമാരുടേയും അനാസ്ഥ ജനം വലയുന്നു.

19 Aug 2026 20:35 IST

R mohandas

Share News :

ചാത്തന്നൂർ: കൊല്ലം പാരിപ്പള്ളി  പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുൾപ്പടെയുള്ള ഡോക്ടർമാരുടേയും അനാസ്ഥ മൂലം രോഗികളും പൊതുജനങ്ങളും വലയുന്നു. മെഡിക്കൽ ഓഫീസറുടെ നിരുത്തരവാദപരമായ നാടപടികൾ മൂലം രോഗികൾക്കും , മറ്റു മെഡിക്കൽ സർട്ടിഫിക്കറ്റിനായി എത്തുനവർക്കും നിരാശയോടെ മടങ്ങേണ്ട അവസ്ഥയിലാണ്. നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന ഓ പി യിൽ ഡോക്ടർമാരും മെഡിക്കൽ ഓഫീസറും എത്തുന്നത് പത്ത് മണിക്കാണെന്നു മാത്രമല്ല ഓ പി തുടങ്ങിയ ശേഷം പല ആവശ്യങ്ങൾ പറഞ്ഞ് സ്ഥലം വിടുന്നതും പതിവാണ്. അതുപോലെ തന്നെ വിദ്യാർത്ഥികൾക്കും , മറ്റു ആവശ്യങ്ങൾക്കുമായി മെഡിക്കൽ സർട്ടിഫിക്കറ്റിനായി കാത്തു നില്ക്കുന്നവരോട് യാതൊരു മാനുഷിക പരിഗണനയും നല്കാതെ അവരോട് കയർത്ത് ഇറങ്ങിപ്പോകുന്ന മെഡിക്കൽ ഓഫീസറുടെ നടപടി ആരോഗ്യ മേഖലയെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. ഉയർന്ന പഠനത്തിനും മറ്റും മെഡിക്കൽ സർട്ടിഫിക്കറ്റിനായി എത്തുന്ന വിദ്യാർത്ഥികൾ തിരക്കേറിയ ഗവ.മെഡിക്കൽ കോളേജിന് മുന്നിൽ കാത്തു നില്ക്കുന്ന അവസ്ഥയാണ്. 

പാരിപ്പള്ളി പി എച്ച് സി യെ സംബന്ധിച്ച് കൃത്യമായി ഓപി പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ ഗവ. മെഡിക്കൽ കോളേജിലെ തിരക്ക് ഒരു പരിധിവരെ കുറക്കാമെന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ അനാസ്ഥ .

ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ മെഡിക്കൽ ഓഫീസറും ഡോക്ടർമാരും തല്പര കക്ഷികളായ ചില സ്റ്റാഫുകളും ചേർന്ന് കുത്തഴിഞ്ഞ അവസ്ഥയിലാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താത്ത പക്ഷം പൊതുജന പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് കൊല്ലം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗം കല്ലുവാതുക്കൽ അജയകുമാർ അറിയിച്ചു.

Follow us on :

More in Related News