Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്ഷരവെളിച്ചം പകർന്ന അരനൂറ്റാണ്ട്; നഴ്സറി അധ്യാപിക സി.എം സുഹറാ ബീവിക്ക് ആദരം.

19 Aug 2026 18:26 IST

santhosh sharma.v

Share News :

വൈക്കം: നഴ്സറി അധ്യാപന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ സി.എം സുഹറാബീവിയെ ആദരിച്ചു.

തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡിലെ ചെറുകാട് 116-ാം നമ്പർ അംഗണവാടിയുടെ ഓണാഘോഷ ചടങ്ങിലാണ് നഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറാബീവിക്ക് ആദരവ് നൽകിയത്. കെ. ബിനിമോൻ എം എൽ എ ആദരവ് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ച് രാജ്, വാർഡ് മെമ്പർ വിവേക് പ്ലാത്താനം മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തലമുറകളായി അധ്യാപന രംഗത്ത് സജീവമായ കുടുംബമാണ് സുഹറാബീവിയുടേത്. സുഹറ ടീച്ചറുടെ മാതാവ് ഐഷാബീവിയാണ് നാട്ടിലെ നിരവധി കുട്ടികളെ ആദ്യമായി എഴുത്തിനിരുത്തി അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്.

തുടർന്ന് സുഹറ ടീച്ചറും സഹോദരി അനിയുമ്മാബീവിയും അധ്യാപന രംഗത്ത് എത്തി. ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ പബ്ലിക് കോ-ഓപ്പറേഷൻ സെന്ററിന്റെ കീഴിൽ ഇരുവരും ഏകദേശം 30 വർഷത്തോളം നഴ്സറി അധ്യാപികമാരായി സേവനമനുഷ്ഠിച്ചു. സുഹറ ടീച്ചറുടെ മകൾ ഷീബ ആഷിക്ക് ഒമാൻ ഇന്ത്യൻ സ്കൂളിലും ഇളയമകൾ ഷീജ റഷീദ് കോട്ടയം പുത്തനങ്ങാടി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലും അധ്യാപികമാരാണ്. മറ്റുമക്കളായ അഡ്വ. ഷീന റഫീക്ക് ഹൈക്കോടതിയിൽ അഭിഭാഷകയും ഷിഹാബ് കെ. സൈനു കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമാണ്. സഹോദരി അനിയുമ്മാബീവിയുടെ മകൾ അൻസൽന അൻവറും (അബുദാബി) അധ്യാപികയായിരുന്നു. കേരള പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി.എസ് സൈനുദ്ധീനാണ് സുഹറ ടീച്ചറുടെ ഭർത്താവ്.


Follow us on :

More in Related News