Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിബിൽ സ്കോർ പരിശേധിച്ചപ്പോൾ വൈക്കത്ത് യുവാവിൻ്റെ പേരിൽ എടുക്കാത്ത ലക്ഷങ്ങളുടെ ലോണുകൾ.

19 Aug 2026 23:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വ്യാജ വായ്‌പകൾക്കെതിരെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താത്തതിനെതിരെയും നടപടി ആവശ്യപ്പെട്ട് ശ്രീറാം ഫൈനാൻസ് തലയോലപ്പറമ്പ് ശാഖക്കെതിരെ വായ്പക്കാരൻ്റെ പരാതി.

തലയോലപ്പറമ്പ് സ്വദേശി പി.ഐ സുബൈറാണ് തലയോലപ്പറമ്പ് പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. 2024 ജനുവരിയിൽ ബൈക്ക് വാങ്ങുന്ന ആവശ്യത്തിനായി 85,000 രൂപ വായ്‌പ എടുത്തിരുന്ന സുബൈർ എല്ലാ മാസവും കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നു. എന്നാൽ അടുത്തയിടെ മറ്റ് ബാങ്ക് ലോൺ ആവശ്യത്തിനായി സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് എടുക്കാത്ത ലോണുകൾ എന്റെ പേരിലുള്ളതായും ശ്രീറാം ഫിനാൻസിൽ നിന്നും 5.8 ലക്ഷം രൂപ വ്യാജ വായ്‌പ എടുത്തതായും അറിയുന്നത്. 3.28 ലക്ഷം രൂപ ബാലൻസ് അടയ്ക്കാനുള്ളതായും കണ്ടതിനെ തുടർന്ന് ഇതിൻ്റെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചപ്പോൾ ബ്രാഞ്ച് അധികൃതർ തയ്യാറാവാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. 

സോഫ്റ്റ് വെയർ തകരാർ മൂലം ഡേറ്റാ നൽകിയപ്പോഴുണ്ടായ പിഴാവാണ് ഇത്തരത്തിൽ ഉണ്ടാവാൻ കാരണമെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് ശാഖാ അധികൃതർ പറയുന്നത്. അതെ സമയം കഴിഞ്ഞ ദിവസം കേരളത്തിലെ ശ്രീറാം ഫൈനാൻസിൻ്റെ പല ശാഖകളിലും ഇത്തരത്തിൽ ക്രമക്കേട് ഉണ്ടായയെന്ന് ആരോപിച്ച് വായ്പ എടുത്തവർ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് ശാഖ മാനേജരെ നേരിട്ട് നാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് അതിന് ശേഷമെ കൂടുതൽ വ്യക്തത വരു.വ്യാജ വായ്പ എടുത്തത് ഏത് അക്കൗണ്ടിലേക്ക് ആണ് പോയതെന്നും അതിൻ്റെ  തിരിച്ചടച്ചത് എങ്ങനയെന്നും അതിന് ശേഷമെ വിശദാംശങ്ങൾ ലഭിക്കു.

Follow us on :

More in Related News