Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ മൂന്നൈനി ത്വാഹാ ബീച്ച് പള്ളിക്കടുത്തുള്ള വീട്ടിൽ കുട്ടികളോടൊത്ത് കിടന്നുറങ്ങിയിരുന്ന ഗൃഹനാഥനെയും,ഭാര്യയും വെട്ടിപ്പരിക്കേൽപ്പിച്ച് എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ വെറുതെവിട്ടു

21 Oct 2024 13:42 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂർ മൂന്നൈനി ത്വാഹാ ബീച്ച് പള്ളിക്കടുത്തുള്ള വീട്ടിൽ കുട്ടികളോടൊത്ത് കിടന്നുറങ്ങിയിരുന്ന ഗൃഹനാഥനെയും,ഭാര്യയും വെട്ടിപ്പരിക്കേൽപ്പിച്ച് എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പുന്നയൂർ അമ്പാല ബീച്ചിൽ താമസിക്കുന്ന മുക്കണ്ടത്ത് ഹംസ മകൻ ഉസ്മാ(47)നെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടു.

2015 ജൂൺ മാസം 13-ന് രാത്രി 12.30 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.മൂന്നൈനി ത്വാഹാ പള്ളിക്കടുത്ത് താമസിക്കുന്ന മടപ്പേൻ വീട്ടിൽ മുഹമ്മദുണ്ണി മകൻ മുഹമ്മദ് സ്വാലിഹ്(51),ഭാര്യ താഹിറ(47)എന്നിവർക്കാണ് സംഭവത്തിൽ ഗുരുതരമായി പരിക്ക് പറ്റിയത്.കുറ്റകരമായ നരഹത്യാശ്രമത്തിന് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായിരുന്നു ഉസ്മാൻ.പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.കെ.ബി.ഹരിദാസ്,അഡ്വ.ആർ.ആനന്ദ്,അഡ്വ.വിഷ്ണുപ്രിയൻ ഒളാട്ട് എന്നിവർ ഹാജരായി.

Follow us on :

More in Related News