Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റിൽ.

02 Sep 2024 19:50 IST

WILSON MECHERY

Share News :

മാള: നിരവധി കളവു കേസുകളിൽ പ്രതിയായ മാള മടത്തുംപടി വാഴക്കൂട്ടത്തിൽ സന്തോഷിനെയാണ് (45) റൂറൽ എസ്.പി.നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. കെ.ജി.സുരേഷും,ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും ചേർന്ന് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.ആളൂർ, പുത്തൻവേലിക്കര സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്ത ഇയാളെ ചോറ്റാനിക്കരയിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ നമ്പറുകളും ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഇയാളെ ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. സാമ്പാളൂർ പള്ളിയിലും, ആളൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ തുമ്പൂർ പള്ളിയിലും മുൻപ് മോഷണം നടത്തിയിട്ടുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയും അവിടെ നിന്നു കാർ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് പൊളിച്ചു വിൽക്കാൻ കടത്തി കൊണ്ടുപോകുകയും ചെയ്ത കേസ്സിലയും പ്രതിയാണ്.

Follow us on :

More in Related News