Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണ്ഡിതരത്നം കെ.പി.നാരായണ പിഷാരടിയുടെ 117ാം ജയന്തി ആഘോഷിച്ചു

17 Sep 2026 09:54 IST

MUKUNDAN

Share News :

ഗുരുവായൂർ:പണ്ഡിതരത്നം കെ.പി.നാരായണ പിഷാരടിയുടെ നൂറ്റി പതിനേഴാം ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഗുരുവായൂർ പിഷാരടി സമാജത്തിൽ അഖിലഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതിയും പിഷാരടി സമാജവും ചേർന്ന് സംഘടിപ്പിച്ച ജയന്തി ആഘോഷം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ജന്മ കർമ്മ സിദ്ധമായ പ്രഭാവം കൊണ്ട് അനുഗൃഹീതമായ വൃക്തിത്വത്തിനുടമയാണ് പിഷാരോടി മാസ്റ്റർ എന്ന് ചെയർമാൻ പറഞ്ഞു.അരനൂറ്റാണ്ട് കാലം ഗുരുവായൂർ ദേവസ്വത്തിന്റെ ആധ്യാത്മിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും നാരായണീയ ദിനം പൂന്താന ദിനം കൃഷ്ണഗിരി ദിനം എന്നീ ആഘോഷങ്ങൾക്ക് പിഷാരടി മാസ്റ്റർ തുടങ്ങിയതാണ്.പിഷാരടി സമാജം രക്ഷാധികാരി കെ.പി.ബാലകൃഷ്ണൻ പിഷാരടി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്,സായി സഞ്ജീവിനി ട്രസ്റ്റ് ചെയർമാൻ മൗനിയോഗി സ്വാമി ഹരിനാരായണൻ,ആചാര്യ സി.പി.നായർ,കെ.യു.കൃഷ്ണകുമാർ,കെ.പ്രദീപ് കുമാർ,മുരളിപുറനാട്ടുകര,സി.പി.അച്യുതൻ,എൻ.ശ്രീവിദ്യ,കെ.പി.ഉണ്ണികൃഷ്ണൻ,വിജയലക്ഷ്മി മുരളീധരൻ,ജ്യോതി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.കെ.പി.നാരായണ പിഷാരടി ആസ്പദമാക്കി പ്രശ്നോത്തരി മത്സരത്തിലും പ്രബന്ധ മത്സരത്തിലുമുള്ള വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.സമ്പൂർണ്ണ നാരായണീയ പാരായണവും നടന്നു.

Follow us on :

More in Related News