Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് അംഗസമാശ്വാസ നിധിയിൽ നിന്നും ലഭിച്ച ധനസഹായം വിതരണം ചെയ്തു.

24 Aug 2026 18:23 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അംഗസമാശ്വാസ നിധിയിൽ നിന്നും ലഭിച്ച ധനസഹായം വിതരണം ചെയ്തു.

ഗുരുതരമായ രോഗങ്ങൾ മൂലം കഷ്‌ടപ്പെടുന്ന അംഗങ്ങൾക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായ ബിജു ഡേവിഡ്, ഖാലിദ്. കെ. യു, ജോസഫ് ജോർജ് എന്നീ അംഗങ്ങൾക്ക് അനുവദിച്ച് കിട്ടിയ 75,000 രൂപയാണ് വിതരണം ചെയ്തത്. ബാങ്ക് പ്രസിഡൻ്റ് എം.ജെ ജോർജ്ജ് തുക കൈമാറി. ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.അജിത്ത്, അഡ്വ.ശ്രീകാന്ത് സോമൻ, സന്തോഷ് ശർമ്മ, ജോൺസൺ ആൻ്റണി, കെ.എം രാധാകൃഷ്ണൻ നായർ, പി.സി ജോസഫ്, ലൗസി തോമസ്, പി.പി കലേശൻ, സുമിത സതീശൻ, ജെസി വർഗ്ഗീസ്, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ്ജ് ഏ. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.





Follow us on :

More in Related News