Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 10:22 IST
Share News :
ഡല്‍ഹി: രാജ്യത്തെ എല്ലാ കോടതി പരിസരങ്ങളിലും ട്രിബ്യൂണലുകളിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിക്ക് പിന്നില്‍. ശുചിമുറികള്‍, വിശ്രമ മുറികള്‍ എന്നിവ സൗകര്യത്തിനനുസരിച്ച് എന്നതിലുപരിയായി മനുഷ്യാവകാശ സംബന്ധിയായ ഒരു അടിസ്ഥാന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ശുചിത്വത്തോടെ ഇരിക്കാനുള്ളത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ വ്യക്തികള്‍ക്കും സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഭരണഘടനയുടെ നാലാം ഭാഗത്തില്‍ പറയുന്നത് പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും / കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതത് സര്‍ക്കാരുകളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു. എല്ലാ ജുഡീഷ്യല്‍ ഫോറങ്ങളിലും പൊതു ടോയ്ലറ്റുകളും പൊതു സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയുടെ (PIL) സ്വഭാവത്തിലുള്ള ഒരു റിട്ട് ഹര്‍ജിയാണ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.