Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സവര്‍ക്കര്‍ പുരസ്‌കാരം കേട്ടത് മാധ്യമങ്ങളിലൂടെ; സംഘാടകരുടേത് ഉത്തരവാദിത്തമില്ലായ്മ- തരൂര്‍

10 Dec 2025 13:24 IST

NewsDelivery

Share News :

ന്യൂഡല്‍ഹി: വി.ഡി. സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതായി അറിയുന്നത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലൂടെയാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇത്തരമൊരു അവാര്‍ഡിനെക്കുറിച്ച് തനിക്കറിയില്ല. താന്‍ സമ്മതിക്കാതെ തന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയാണെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. ‘എക്‌സി’ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവര്‍ക്കര്‍ ഇന്റര്‍നാഷണല്‍ ഇംപാക്റ്റ് അവാര്‍ഡ് ശശി തരൂരിന് നല്‍കുന്നതായി പ്രഖ്യാപനം നടത്തിയത്. ഇതേത്തുടര്‍ന്ന് വിവാദങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തിയത്.


അവാര്‍ഡിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടോ അവാര്‍ഡ് സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.


തരൂര്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആറുപേരെയാണ് സവര്‍ക്കര്‍ പുരസ്‌കാരത്തിനായി എച്ചആര്‍ഡിഎസ് തിരഞ്ഞെടുത്തിരുന്നത്.ഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അവാര്‍ഡ് കൈമാറുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.

Follow us on :

More in Related News