Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2026 20:31 IST
Share News :
എറണാകുളം : സ്‌പെഷ്യൽ എജ്യൂക്കേറ്റേഴ്‌സിൻ്റെ നിയമനത്തിൽ കോടതി ഇടപെട്ടിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിലെന്ന് ആരോപണം. ഇക്കാര്യങ്ങൾ ഹർജിക്കാർ സുപ്രിംകോടതിയെ അറിയിച്ചു. എസ്എസ്എ ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചതായി പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചു.
എസ്എസ്എ ഫണ്ട് അനുവദിച്ചിട്ടും അത് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാറും,
കോടതി ഇടപെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരും
ഇന്ന് സുപ്രീം കോടതിയിൽ അറിയിച്ചു. ഇതോടെ തിങ്കളാഴ്ച്ചകക്കം
സത്യവാങ്മൂലം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. കേസ് കോടതി വീണ്ടും മാറ്റുകയും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് വിഷയം വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Follow us on :
More in Related News
Please select your location.