Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസന്ദമില്‍ എണ്ണ ടാങ്കറിന് നേരെ ആക്രമണം; നാല്‌ ജീവനക്കാര്‍ക്ക് പരുക്കേറ്റു

01 Mar 2026 15:53 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്തിന് അഞ്ച് നോട്ടിക്കല്‍ മൈല്‍ വടക്ക് അകലെ പലാവു റിപ്പബ്ലിക്കിന്റെ പതാക വഹിച്ചുള്ള എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. 

ഇന്ത്യക്കാരും ഇറാന്‍ പൗരന്‍മാരും ഉണ്ടായിരുന്ന സ്‌കൈലൈറ്റ് എന്ന കപ്പലാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് ഒമാനിലെ മാരിടൈം സെക്യൂരിറ്റി സെന്റര്‍ ഔേദ്യാഗിക പ്രസ്താവനയില്‍ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. 15 ഇന്ത്യന്‍ പൗരന്മാരും അഞ്ച് ഇറാനിയന്‍ പൗരന്മാരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ നാല് ക്രൂ അംഗങ്ങള്‍ക്ക് പരിക്കുകള്‍ സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ആവശ്യമായ ചികിത്സയ്ക്കായി അവരെ ഉടന്‍ തന്നെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. സൈനിക, സുരക്ഷാ, സിവിലിയന്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.

Follow us on :

More in Related News