Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 18:20 IST
Share News :
വൈക്കം: മൂന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നാടക് (നെറ്റ് വർക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള ) വൈക്കം മേഖലാ സമ്മേളനം നടത്തി. വൈക്കം കലാശക്തി നാട്യഗൃഹത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം
എറണാകുളം ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.എസ് ദിലീഷ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡൻ്റ് പി.സി.മേനോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി. കെ അജയൻ, ജില്ലാ സെക്രട്ടറി കെ. എസ്.സോമശേഖരൻ, ജില്ലാ പ്രസിഡൻ്റ് കെ. രമേശൻ, മാലാ കാലായ്ക്കൽ ,വൈക്കം ഭാസി, സുനിൽ പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ മേഖലാ ഭാരവാഹികളായി കെ.പ്രഭാകരൻ (പ്രസിഡൻ്റ്), ഗിരിജനായർ (സെക്രട്ടറി), സ്മിത അനിൽകുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.