Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാൻ സി ജെ റോയി സ്വയം വെടി വെച്ചു മരിച്ചു; സംഭവം ബംഗളൂരുവില്‍ ഇ.ഡി റെയ്ഡിനിടയില്‍

30 Jan 2026 19:29 IST

Jithu Vijay

Share News :

ബംഗളുരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് അന്തരിച്ചു. ബംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ച്‌ സ്വയം നിറയൊഴിച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. 56 വയസായിരുന്നു. ഇവിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടേററ്റ് (ഇഡി) റെയ്‌ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച്‌ മരിച്ചത്. നേരത്തെയും അദ്ദേഹത്തിന്റെ ഓഫീസില്‍ ആദായ നികുതി റെയ്‌ഡ് നടന്നിരുന്നു ഇന്നും റെയ്‌ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകള്‍.



വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച്‌ റോയി സ്വന്തം തോക്കുപയോഗിച്ച്‌ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്‌.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.


കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയില്‍ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തില്‍ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.


റിയല്‍ എസ്റ്റേറ്റ് വ്യവസായ മേഖലയില്‍ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.

Follow us on :

More in Related News