Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 22:46 IST
Share News :
വൈക്കം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓയിൽ പെയിൻ്റിംഗ്, വാട്ടർ കളർ എന്നിവയിൽ ഏ ഗ്രേഡ് നേടി വൈക്കത്തിൻ്റെ അഭിമാനമായി പത്താം ക്ലാസ് വിദ്യാർഥിനി.വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വി.എസ് അനന്യയാണ് വൈക്കത്തിൻ്റെ യശസ്സ് ഉയർത്തിയത്.ആർട്ടിസ്റ്റ് നാനാടത്തുകാരൻ ഉദയനാപുരം പടിഞ്ഞാറെ മാറപ്പാടിയിൽ വിനോദ് കുമാറിൻ്റെ മകളാണ് അനന്യ. ചുവർ ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച കൊച്ചു മിടുക്കി ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.