Tue Dec 12, 2023 10:56 PM 1ST

Sign In

കോട്ടയം പാലായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

20 Nov 2026 21:21 IST

CN Remya

Share News :

കോട്ടയം: കോട്ടയം പാലായിൽ ഓടിക്കൊണ്ടിരുന്ന  കാറിന് തീപിടിച്ചു. കടനാട് സ്വദേശി എം ആർ ശശിയുടെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറിനാണ് തീപിടിച്ചത്. പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്താണ് സംഭവം. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിൽനിന്നും പുക ഉയരുന്നത് കണ്ട് വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ കടയിൽനിന്നും വെള്ളം ഒഴിച്ച് നാട്ടുകാർ തീ കെടുത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് പാലാ ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Follow us on :

More in Related News