Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: അമിത് ഷാ

13 Sep 2026 20:28 IST

NewsDelivery

Share News :

മുംബൈ: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളിൽ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന എൻഡിഎ ഭരണ സംസ്ഥാനങ്ങളിലും വൈകാതെ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഏകീകൃത നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് യു.സി.സി നടപ്പാക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. “2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന എല്ലാ 21 സംസ്ഥാനങ്ങളിലും യു.സി.സി നടപ്പാക്കുമെന്ന് എനിക്ക് പൂർണ ഉറപ്പുണ്ട്”, അമിത് ഷാ പറഞ്ഞു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ സംഘടിപ്പിക്കുമെന്നും അമിത് ഷാ അറിയിച്ചു. 2014ൽ പ്രധാനമന്ത്രിയായതിന് ശേഷം ദീർഘകാലമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ച പ്രധാന സേവകനാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, നക്സലിസം, വടക്കുകിഴക്കൻ മേഖലയിലെ സാഹചര്യം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൈക്കൊണ്ട നടപടികളും അമിത് ഷാ വിശദീകരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് പതിറ്റാണ്ടുകളായി വെല്ലുവിളിയായിരുന്ന വിഷയങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റവും അമിത് ഷാ ചൂണ്ടിക്കാട്ടി. ‘ഫ്രജൈൽ ഫൈവ്’ സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് ഇന്ത്യ ഇന്ന് ലോകത്തിലെ ആദ്യ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇടം നേടിയെന്നും ആദ്യപാദത്തിലെ ജിഡിപി വളർച്ച 7.8 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News