Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 20:51 IST
Share News :
സംഘടനയിലുണ്ടായ പോരായ്മകളും തെറ്റായ പ്രവണതകളും തിരുത്തുന്നതിനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും പ്രാദേശിക തലത്തില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തും. പ്രാദേശിക പ്രശ്‌നങ്ങള്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശോധിച്ച് പരിഹാരമുണ്ടാക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ സംബന്ധിച്ച് നിലവില്‍ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭരണഘടനയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് വ്യവസ്ഥയുള്ളതിനാല്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി ഭരണഘടനാപരമായ അംഗീകാരമുള്ളതാണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, പിണറായി വിജയനെതിരായ ഇ.ഡി നീക്കം പാര്‍ട്ടിക്കെതിരായ കടന്നാക്രമണമാണെന്ന് ബോധ്യമുണ്ടെന്നും ഇതുസംബന്ധിച്ച് പ്രത്യേക പ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിനെതിരെ നടക്കുന്ന കൂട്ടായ ആക്രമണങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ ചർച്ചകൾക്കു ശേഷം വിപുലീകൃത സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച സമാപിക്കും
Follow us on :
Tags:
More in Related News
Please select your location.