Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 20:55 IST
Share News :
കൊണ്ടോട്ടി : പരീക്ഷകളെ ആത്മവിശ്വാസത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിലെ ‘സ്പീക്ക് ഈസി, പെപ്പ് ടോക്ക് ക്ലബ്ബി’ന്റെ നേതൃത്വത്തിൽ പ്രത്യേക പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ദുബായിലെ Metropolitan International School വിദ്യാർത്ഥിയും മോട്ടിവേഷൻ പരിശീലകയുമായ സവേര ഓടക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി കോർഡിനേറ്റർ ദേവന. എം. അധ്യക്ഷത വഹിച്ചു.
പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനൊപ്പം ആത്മവിശ്വാസം, ഏകാഗ്രത, സമയനിയന്ത്രണം, കൃത്യമായ പഠനരീതി എന്നിവയുടെ പ്രാധാന്യവും സവേര വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന ‘സ്പീക്ക് ഈസി’ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരവും പ്രചോദനാത്മകവുമായ ക്ലാസായി ഇത് മാറി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.