Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാവറട്ടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

17 Aug 2026 16:01 IST

MUKUNDAN

Share News :

പാവറട്ടി:പാവറട്ടിയിൽ മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊന്നു.കുണ്ടുകടവ് വെങ്ങര കോഴിപ്പറമ്പിൽ വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി(71)ആണ് മരിച്ചത്.മകൻ ബെൻഹറിനെ(46) പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം.വീട്ടുപറമ്പിൽ ജോലി ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.ആദ്യം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും പിന്നീട് വെട്ടുകത്തിയെടുത്ത് തലയിൽ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഡോളിയെ നാട്ടുകാർ തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയായ ബെൻഹറിന് മാനസികാസ്വാസ്ഥ്യമുള്ളതായും ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറഞ്ഞു. കൊലപാതകത്തിനുശേഷം വീട്ടിൽ തന്നെ തുടർന്ന പ്രതിയെ പാവറട്ടി പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News